കു​ള​ത്തൂപ്പു​ഴ -തെ​ന്മ​ല പാ​ത​യി​ല്‍ കാ​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, February 25, 2020 11:18 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ തെ​ന്മ​ല പാ​ത​യി​ല്‍ കാ​റും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​ള്ളം​പ്പെ​ട്ടി എ​ര്‍​ത്ത് ഡാ​മി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ ത​ലു​ക്ക് അ​ശു​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലോ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. തെ​ങ്കാ​ശി സ്വ​ദേ​ശി രു​ക്കു​മ​ണി (45), കാ​ളി​യ​പ്പ​ന്‍ (60), ജാ​ന്‍​സ​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ടി​പ്പ​ര്‍ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ​രി​ക്കേ​റ്റ​വ​രെ കാ​ര്‍ വെ​ട്ടി​പോ​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.
അ​പ​ക​ടം ന​ട​ന്ന കാ​റി​നു തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ ജീ​പ്പ് അ​പ​ക​ട​ത്തി​പെ​ടാ​തി​രി​ക്കാ​ന്‍ വെ​ട്ടി തി​രി​ക്ക​വെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ജീ​പ്പി​ന് പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​കാ​ര​നും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യു​ണ്ടാ​യി. ബൈ​ക്ക് യാ​ത്രി​ക​ന്‍ അ​നി​ല്‍​കു​മാ​റി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്‌.