റേ​ഷ​ൻ ക​ള്ള​ക്ക​ട​ത്ത്; സിബിഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡീ​ലേ​ഴ്സ് അ​സോ​.
Tuesday, February 25, 2020 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര: ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം അ​ട്ടി​മ​റി​ച്ചു കൊ​ണ്ട് സം​സ്ഥാ​​ന​മൊ​ട്ടാ​കെ ന​ട​ന്നു വ​രു​ന്ന റേ​ഷ​ൻ ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് സിബിഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ക്ഷ്യ​ഷ്യ​വ​കു​പ്പു മ​ന്ത്രി​മാ​ർ​ക്കും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഭ​ക്ഷ്യ ഭ​ദ്ര​താ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഗോ​ഡൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും റേ​ഷ​ൻ ക​ള്ള​ക്ക​ട​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. റേ​ഷ​ൻ മൊ​ത്ത​വ്യാ​പാ​രി​ക​ളെ ഒ​ഴി​വാ​ക്കി വി​ത​ര​ണം ഭ​ക്ഷ്യ ഭ​ദ്ര​താ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് വ​ൻ​തോ​തി​ലു​ള്ള പ​ക​ൽ​ക്കൊ​ള്ള​ക്ക് തു​ട​ക്ക​മാ​യ​ത്. പ​ഴ​യ സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ വാ​ട​ക​ക്കെ​ടു​ത്താ​ണ് റേ​ഷ​ൻ മൊ​ത്ത​വ്യാ​പാ​ര സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചു വ​രു​ന്ന​ത്.
പ​ഴ​യ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ലും ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.​ഈ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ള്ള​ക്ക​ട​ത്തു ന​ട​ന്നു വ​രു​ന്ന​ത്. ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ലോ​റി ക​രാ​റു​കാ​രും ഇ​തി​നു പി​ന്നി​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ പി​ന്തു​ണ​യും ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലേ​ക്കാ​ണ് ഇ​വ ക​ട​ത്തു​ന്ന തെ​ന്ന് സം​ശ​യി​ക്കു​ന്നു.​ ഇ​ത് പി​ന്നെ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി ഉ​യ​ർ​ന്ന വി​ല​ക്ക് പൊ​തു ക​മ്പോ​ള​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ക​യാ​ണ് ചെ​യ​തു വ​രു​ന്ന​ത്.
പു​തി​യ റേ​ഷ​നിം​ഗ് ഓ​ർ​ഡ​റി​ൽ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ​യാ​യ വാ​തി​ൽ​പ​ടി​യാ​യി തൂ​ക്കം ബോ​ധ്യ​പ്പെ​ടു​ത്തി റേ​ഷ​ൻ ക​ട​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള നി​യ​മം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​പ്ലൈ​കോ ന​ട​ത്തി വ​രു​ന്ന​ത്. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഗോ​ഡൗ​ണു​ക​ളി​ൽ നേ​രി​ട്ടെ​ത്തി തൂ​ക്കം ബോ​ധ്യ​പ്പെ​ട്ടു വാ​ങ്ങ​ണ​മെ​ന്നാ​ണ് പു​തി​യ നി​യ​മം.
ഇ​ങ്ങ​നെ യ​ഥാ​ർ​ഥ തൂ​ക്കം ബോ​ധ്യ​പ്പെ​ട്ടു വാ​ങ്ങാ​ൻ ഗോ​ഡൗ​ണു​ക​ളി​ലെ​ത്തി​യ പ​ല വ്യാ​പാ​രി​ക​ളും മ​ർ​ദന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, പു​ന​ലൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം അ​ഴി​മ​തി ന​ട​ന്നു വ​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.
ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​കു​പ്പു​ത​ല വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വെ​റും പ്ര​ഹ​സ​ന​മാ​ണ്. പോ​ലീ​സ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചാ​ലും ഈ ​വ​ൻ മാ​ഫി​യ​യെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. അ​ത്ര​മാ​ത്രം ശ​ക്ത​രാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ഈ കാ​ര​ണം കൊ​ണ്ടാ​ണ് സിബിഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഇ​തി​നാ​യി വേ​ണ്ടി​വ​ന്നാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈസ് ​പ്ര​സി​ഡ​ന്‍റ് സി.​മോ​ഹ​ന​ൻ പി​ള്ള, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​ക്ക​ണ്ണാ മം​ഗ​ൽ ജോ​യി​ക്കു​ട്ടി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​കു​ളം സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.