തു​റ​മു​ഖ​ത്ത് സി​മ​ന്‍റ് ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
Wednesday, February 26, 2020 11:19 PM IST
കൊ​ല്ലം: തു​റ​മു​ഖ​ത്ത് സി​മ​ന്‍റ് ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പീ​പ്പി​ൾ സോ​ഷ്വോ-​ക​ൾ​ച്ച​റ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ട ാക​ണ​മെ​ന്ന് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്നി​ട​ത്തു​ത​ന്നെ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.