ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചാ​മ​നും അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചാ​മ​നും അ​റ​സ്റ്റി​ൽ. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് സൗ​ത്ത് പു​തു​വ​ൽ​പു​ര​യി​ട​ത്തി​ൽ അ​നു​വി​നെ (25)യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ജ​നു​വ​രി അ​വ​സാ​ന​വാ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
കൊ​ല്ലം പ​ട്ട​ത്താ​നം ജ​ന​കീ​യ​ന​ഗ​ർ മി​നി​വി​ഹാ​റി​ൽ അ​മ​ൽ ഫെ​ർ​ണാ​ണ്ട​സാ​ണ് (22) കേ​സി​ലെ മു​ഖ്യ പ്ര​തി. അ​ടു​പ്പം കാ​ട്ടി​യ​ശേ​ഷം ഇ​യാ​ൾ ട്രാ​ൻ​സ്ജ​ൻ​ഡ​റെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യും നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദി​ച്ച​ശേ​ഷം പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സ്കൂ​ട്ട​റും ക​വ​ർ​ന്നു.
കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ല് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​നു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ടെ പ​ക്ക​ൽ നി​ന്ന് 5000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​നി ന​ഷ്ട​പ്പെ​ട്ട ഒ​രു ക​മ്മ​ൽ​കൂ​ടി ക​ണ്ടെ​ടു​ക്കാ​നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​സ്തു പു​ന​ര്‍​ലേ​ലം

കൊല്ലം: ത​ഴ​വ വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 11 ല്‍ ​റീ സ​ര്‍​വ്വെ ന​മ്പ​ര്‍ 632/16 ല്‍​പ്പെ​ട്ട 11 ആ​ര്‍ നി​ലം ആ​ര്‍ ആ​ര്‍ നി​യ​മ​പ്ര​കാ​രം മാ​ര്‍​ച്ച് 17ന് ​രാ​വി​ലെ 11 ന് ​ത​ഴ​വ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ പു​ന​ര്‍​ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ലും 0476-2620223 ന​മ്പ​രി​ലും ല​ഭി​ക്കും.