മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം: പോ​സ്റ്റ്‌ മാ​റ്റ​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു
Thursday, February 27, 2020 11:59 PM IST
അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ നി​ര്‍​മ്മാ​ണ​ത്തി​നാ​യി വീ​തി കൂ​ട്ടി​യ​തോ​ടെ പാ​ത​യു​ടെ വ​ശ​ങ്ങ​ളോ​ട് ചേ​ര്‍​ന്ന വൈ​ദ്യു​ത പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കെ​എ​സ്ഇ​ബി ആ​രം​ഭി​ച്ചു.
പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ നി​ന്നും കെ​എ​സ്ഇ​ബി​ക്ക് കൈ​മാ​റി​യ​ത്. യ​ന്ത്ര സ​ഹാ​യ​ത്താ​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ പോ​സ്റ്റു​ക​ള്‍ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
വീ​തി കൂ​ട്ടി​യ​തോ​ടെ വ​ള​വു​ക​ളി​ല്‍ അ​ട​ക്കം പോ​സ്റ്റു​ക​ള്‍ പാ​ത​യോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​ര്‍​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന പ​ഴ​യ പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്‌​താ​ല്‍ മാ​ത്ര​മേ അ​വ​സാ​ന ഘ​ട്ട ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും സാ​ധി​ക്കു. ച​ല്ലി​മു​ക്ക് മ​ട​ത്ത​റ പാ​ത​യി​ലും അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ലും അ​വ​സാ​ന​ഘ​ട്ട ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തി​നി​ടെ പാ​ത​യോ​ട് ചേ​ര്‍​ന്ന പോ​സ്റ്റി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.