ലോ​ക്ക് ഡൗ​ൺ: നി​ല​പാ​ട് ക​ടു​പ്പി​ച്ച് പോ​ലീ​സ്
Tuesday, March 24, 2020 10:16 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊല്ലം: ലോക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​നം പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ത്ത​തി​നാ​ൽ ക​ടു​ത്ത നി​ല​പാ​ടു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​ൾ​ക്കാ​ർ ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും കൂ​ട്ടം​കൂ​ട്ട​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ക​ർ​ശ​ന നി​ല​പാ​ട് എ​ടു​ക്കാ​ൻ പോ​ലീ​സ് നി​ർ​ബ​ന്ധി​ത​മാ​യ​ത്.

കൊ​ല്ലം ന​ഗ​ര​ത്തി​ൽ അ​ട​ക്കം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വെ​റു​തെ പു​റ​ത്തി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. കൊ​ല്ലം ടൗ​ണി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും എ​ല്ലാ ക​ള​ക്ട​റും അ​ട​ക്ക​മു​ള്ള​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വെ​റു​തെ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ന്നു മു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച 66 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടി​യ​വ​ർ, പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി​യ​വ​ർ, വെ​റു​തേ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​ർ എ​ന്നി​വ​ർ​ക്ക് എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​നം പാ​ലി​ക്കാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നീ​ണ്ട​ക​ര പാ​ല​വും ക​രി​ക്കോ​ട് മേ​ൽ​പ്പാ​ല​വും ഉ​ച്ച​യോ​ടെ അ​ട​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. അ​ത്യാ​വ​ശ്യ​ക്കാ​ർ എ​ന്ന് ബോ​ധ്യ​മു​ള്ള​വ​രെ മാ​ത്ര​മേ പി​ന്നീ​ട് ഇ​തു​വ​ഴി ക​ട​ത്തി വി​ട്ടു​ള്ളൂ. ഈ ​നി​യ​ന്ത്ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടി​യം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ അ​വ​ശ്യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും തു​റ​ന്നു. എ​ല്ലാ​യി​ട​ത്തും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും പ​ഴം പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ളി​ലും ആ​യി​രു​ന്നു തി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ. ബേ​ക്ക​റി​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. തു​റ​ന്ന റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല.

തു​റ​ന്ന ക​ട​ക​ളി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ പ​ല​പ്പോ​ഴും പോ​ലീ​സ് ഇ​ട​പെ​ട്ടു. ഉ​പ​ഭോ​ക്താ​വും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​പ്പി​ച്ചു. പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി.

മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ലും തി​ര​ക്ക് ഏ​റെ​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ മ​ത്സ്യ വ്യാ​പാ​രം നി​ർ​ത്തി​വ​യ്പ്പി​ച്ചു. പി​ന്നീ​ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി മാ​ർ​ക്ക​റ്റു​ക​ൾ വൃ​ത്തി​യാ​ക്കി സീ​ൽ ചെ​യ്ത് നോ​ട്ടീ​സും പ​തി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഒ​ഴി​കെ തു​റ​ന്ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കി​ല്ലെ​ന്ന് ഫി​ഷിം​ഗ് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

ഇ​ന്ന​ലെ നീ​ണ്ട​ക​ര​യി​ൽ എ​ത്തി​യ ബോ​ട്ടു​ക​ൾ​ക്ക് ല​ഭി​ച്ച ചെ​മ്മീ​ൻ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ അ​ത് ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ചു. ഹാ​ർ​ബ​റി​ൽ മ​ത്സ്യ ലേ​ലം നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്നു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​യി. ഇ​തും ലോ​ക്ക് ഡൗ​ണും കൂ​ടി ആ​യ​പ്പോ​ഴാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ പോ​ലും ഹാ​ർ​ബ​റി​ൽ എ​ത്താ​തി​രു​ന്ന​ത്.

അ​തേ സ​മ​യം കൊ​ല്ല​ത്തെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ സി​വി​ൽ സ​പ്ലൈ​സ്-​ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​ധി​കൃ​ത​പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല​യി​ട​ങ്ങ​ളി​ൽ സ​വാ​ള​യ്ക്കും ചെ​റി​യ ഉ​ള്ളി​ക്കും വി​ല വ​ർ​ധി​പ്പി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് കു​റ​പ്പി​ച്ചു. പൂ​ഴ്ത്തി വ​യ്പ്പു​ക​ളും ക​ണ്ടെ​ത്തി. അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ച്ച മൊ​ത്ത വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി. ചി​ല ക​ട​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ‌​ടാ​ക്കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഈ ​സാ​ഹ​ര്യ​ത്തി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ന്നു​മു​ത​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ഗ​താ​ഗ​ത സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. ആ​ശു​പ​ത്രി കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ങി​ങ്ങ് ചി​ല ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്.

ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ല്ലം പ്ര​സ് ക്ല​ബ് 31 - വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ജി​ത് ശ്രീ​നി​വാ​സ​നും സെ​ക്ര​ട്ട​റി ജി.​ബി​ജു​വും അ​റി​യി​ച്ചു. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​രും ഇ -​മെ​യി​ൽ വി​ലാ​സ​വും ക്ല​ബി​ന് മു​മ്പി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.