പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​പ്പി​ച്ചു മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, March 25, 2020 10:21 PM IST
തെ​ന്മ​ല : റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ ലി​മി​റ്റ​ഡി​ല്‍ ഫാ​ക്റ്റ​റി മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍. പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് അ​ഭ​യ​ഗി​രി​യി​ലെ ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്.
ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ കു​ള​ത്തു​പ്പു​ഴ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​കു​മാ​ര്‍ അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് മ​ട​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മു​ക​ളി​ല്‍ നി​ന്നും ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​രം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ല്‍ എ​ത്തി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം വീ​ണ്ടും കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് എ​ത്തു​ക​യും ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​യ്പ്പി​ക്കു​ക​യും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​റ​ഞ്ഞു വി​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് ഫാ​ക്ട​റി മാ​നേ​ജ​ര്‍ വി​മ​ല്‍ രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം മാ​നേ​ജ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം ആ​ര്‍ പി ​എ​ല്ലി​ല്‍ പാ​ല്‍ പു​ര​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടും ഇ​തൊ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ന്‍​പ​തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു സ്ഥ​ല​ത്തും കൂ​ടി നി​ല്‍​ക്കു​ന്ന​ത്.