പു​ന​ലൂ​രി​ൽ പോ​ലീ​സ് നി​ല​പാ​ട് ക​ർ​ശ​ന​മാ​ക്കി
Wednesday, March 25, 2020 10:21 PM IST
പു​ന​ലൂ​ർ: ലോ​ക്ക് ഡൗ​ൺ ര​ണ്ടാം ദി​വ​സ​ത്തി​ൽ പോ​ലീ​സ് നി​ല​പാ​ട് ക​ർ​ശ​ന​മാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം കൂ​ടു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന​ലെ വ​ള​രെ കു​റ​ച്ചു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രെ പോ​ലീ​സ് പ​ല​യി​ട​ത്തും തി​രി​ച്ച​യ​ച്ചു.
ഓ​ട്ടോ​റി​ക്ഷ​ക​ളും വ​ള​രെ കു​റ​ച്ചു മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. ബൈ​ക്കു​യാ​ത്ര​ക്കാ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി പോ​ലീ​സ് തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ണി​ക്ക​ട​ക​ളും മൊ​ബൈ​ൽ ക​ട​ക​ളും മ​റ്റും പോ​ലീ​സ് അ​ട​പ്പി​ച്ചു. പു​ന​ലൂ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​നം വാ​ങ്ങാ​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ​ത് കു​റെ നേ​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ശ​രി​യാ​യ ദൂ​രം പാ​ലി​ച്ച് ക്യൂ​വി​ൽ നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ഇ​വ​രെ നി​യ​ന്ത്രി​ച്ച​ത്. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​എ​ല്ലാ​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​യ്ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​പ്പെ​ട്ടു.