ഹാ​ര്‍​ബ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം
Thursday, March 26, 2020 10:40 PM IST
നീ​ണ്ട​ക​ര: ഹാ​ര്‍​ബ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ ഗേ​റ്റ് തു​റ​ന്ന​തി​ല്‍ സ​മീ​പ​ത്തെ നാ​ട്ടു​കാ​രും ചി​ല ബോ​ട്ട് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒഴി​വാ​ക്കാ​നാ​യി ച​വ​റ സിഐ എ.നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ര്‍​ച്ചെ ത​ന്നെ ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഞ്ച് പേ​രെ വീ​തം ക​ട​ത്തി വി​ട്ട് ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന ബോ​ട്ടി​ല്‍ നി​ന്ന് മ​ത്സ്യം വാ​ങ്ങാം എ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗേ​റ്റ് തു​റ​ന്ന​ത്.
എ​ന്നാ​ല്‍ കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഹാ​ര്‍​ബ​ര്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി പ​ത്രോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ള്‍​ക്കാ​രെ​ത്തി.​ഹാ​ര്‍​ബ​ര്‍ തു​റ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യു​മാ​യി മ​റ്റൊ​രു വി​ഭാ​ഗം കൂ​ടി എ​ത്തി​യ​തോ​ടെ ചെ​റി​യ രീ​തി​യി​ല്‍ വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യി.
സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഞ്ച് പേ​രെ വീ​തം ക​ട​ത്തി വി​ടാ​നാ​ണ് ഹാ​ര്‍​ബ​ര്‍ തു​റ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​ട്ടും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പി​ന്‍തി​ര​ഞ്ഞ് പോ​കാ​ന്‍ ത​യ്യാ​റാ​യി​ല്ല.​ഒ​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.​
ബോ​ട്ടു​ക​ള്‍ ഹാ​ര്‍​ബ​റി​ല്‍ എ​ത്താ​ത്ത​തി​നാ​ല്‍ മ​ത്സ്യ വി​പ​ണ​നം ന​ട​ന്നി​ല്ല.​രാ​ജ്യം ഒ​ന്നാ​കെ ലോ​ക്ക് ഡൗ​ണി​ല്‍ ആ​യി​ട്ടും ചി​ല ത​ത്പ​ര ക​ക്ഷി​ക​ളു​ടെ ബോ​ട്ടു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി നീ​ണ്ട​ക​ര, ശ​ക്തി കു​ള​ങ്ങ​ര ഹാ​ര്‍​ബ​ര്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തോ​ടും ലോ​ക്ക് ഡൗ​ണ്‍ അം​ഗീ​ക​രി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ടു​മു​ള​ള വെ​ല്ലു​വി​ളി​യാ​ണ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സൊ​സൈ​റ്റി ആ​രോ​പി​ച്ചു.