വ്യാ​ജ ചാ​ര​ായ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, March 26, 2020 10:41 PM IST
കൊല്ലം: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​തോ​ട് അ​നു​ബ​ന്ധി​ച്ച് ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലേ​റ്റു​ക​ളും പൂ​ട്ടി​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് വ്യാ​ജ ചാ​രാ​യം നി​ർ​മ്മി​ച്ചു വ്യാ​പ​ക​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പു​ല്ലി​ചി​റ ക​ക്ക ക​ട​വി​ൽ നി​ന്നും മ​യ്യ​നാ​ട് ധ​വ​ള​കു​ഴി സ്വ​ദേ​ശി ഷൈ​ജു( 42)നെയാണ് അഞ്ച് ലി​റ്റ​ർ ചാ​ര​യാ​വു​മാ​യി കൊ​ല്ലം എ​ക്‌​സൈ​സ് സ​ർ​ക്കി​ൽ ഒ​ഫീ​സി​ലെ ഇ​സ്‌​പെ​ക്ട​ർ ജോ​സ് പ്ര​താ​പി​നന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം എ​ക്‌​സൈ​സ് സ​ർ​ക്കി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ എസ്. കൃ​ഷ്‌​ണ കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ഷൈ​ജു പി​ടി​യി​ലാ​യ​ത്. ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച സാ​ഹ​ച​ര്യo മ​ന​സ്സി​ലാ​ക്കി വ്യാ​ജ ചാ​രാ​യം നി​ർമി​ക്കാ​ൻ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ചാ​രാ​യ ലോ​ബി ത​യ്യാ​റെ​ടു​ക്കു​ന്ന ര​ഹ​സ്യ വി​വ​രം എ​ക്‌​സൈ​സ​നു കി​യി​ട്ടി​യി​ട്ടു​ണ്ട്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ ശ​ർ​ക്ക​ര വാ​ങ്ങു​ന്ന​വ​രു​ടെ ലി​സ്റ്റ് ഷോ​പ്പു​ക​ളി​ൽ നി​ന്നും എ​ക്‌​സൈ​സ് എ​ടു​ത്ത് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​കി​യി​ട്ടു​ണ്ട്. ​റെ​യ്ഡി​ൽ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ. രാ​ജു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​വേ​ഴ്‌​സ​ൻ ലാ​സ​ർ,സ​തീ​ഷ് ച​ന്ദ്ര​ൻ, ദി​ലീ​പ് കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു..
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, വ്യാ​ജ ചാ​രാ​യം എ​ന്നി​വ​യു​ടെ വി​ത​ര​ണം, വി​പ​ണ​നം,സം​ഭ​ര​ണം, വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ൽ ന​ൽ​കാ​വു​ന്ന​താ​ണ്..9400069442,7012418206