പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കി​ഴ​ക്ക​ൻ മേ​ഖ​ല
Sunday, March 29, 2020 10:25 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കി​ഴ​ക്ക​ൻ മേ​ഖ​ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​ന​ലൂ​രി​ൽ നാ​മ​മാ​ത്ര​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ൽ ജ​നം ഇ​റ​ങ്ങു​ന്ന​ത്. സാ​മൂ​ഹൃ അ​ടു​ക്ക​ള നി​ല​വി​ൽ വ​ന്ന​തും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. പു​ന​ലൂ​ർ മേ​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ള​മാ​ളു​ക​ൾ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഹെൽപ് ഡെസ്ക് ആരംഭിച്ചു

പു​ന​ലൂ​ർ: പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​റോ​ണ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ ഓ​ഫീ​സി​ൽ ഹെ​ൽ​പ്പ് ഡ​സ്ക്ക് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി കെ.​രാ​ജു അ​റി​യി​ച്ചു. പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പെ​ടു​ത്താം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 9895187827, 9947422742, 8111973667, 04752222618