അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തി
Sunday, March 29, 2020 10:25 PM IST
ച​വ​റ: കൊ​റോ​ണ വൈ​റ​സി​നെ ത​ട​യി​ടാ​നാ​യി ച​വ​റ​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നു. വാ​ർ​ഡു​ക​ളി​ൽ കൊ​റോ​ണ രോ​ഗ​ത്തെ ത​ട​യു​ന്ന​തി​നാ​യി എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു എ​ന്നും വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​ര്‍ ആ​രൊ​ക്കെ​യെ​ന്നും യോ​ഗ​ങ്ങ​ളി​ൽ ച​ര്‍​ച്ച ചെ​യ്തു.
ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി മു​ന്നോ​ട്ട് പോ​കാ​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കി കൊ​ണ്ട് പോ​കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.
ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്ന സ​ന്ദേ​ശം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് അ​വ​രെ വീ​ട്ടി​നു​ള​ളി​ല്‍​ത്ത​ന്നെ ഇ​രു​ത്തി രോ​ഗ​ത്തെ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഓ​രോ വാ​ർ​ഡു​ക​ളേ​യും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ച​വ​റ​യി​ൽ പ​ന്മ​ന 23, തേ​വ​ല​ക്ക​ര 23, ച​വ​റ 23, നീ​ണ്ട​ക​ര 13, തെ​ക്കും​ഭാ​ഗം 13 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം. പ​ഞ്ചാ​യ​ത്തു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യ അ​ടു​ക്ക​ള​യും കാ​ര്യ​ക്ഷ​മ​മാ​ക്കി മു​ന്നോ​ട്ട് നീ​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.