അ​ഞ്ച​ലി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, March 29, 2020 10:28 PM IST
അ​ഞ്ച​ല്‍: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
അ​ഞ്ച​ലി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പ് രോ​ഗി​ക​ള്‍, ആ​ശ്ര​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ലോ​ഡ്ജു​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഒ​പ്പം മ​റ്റു​വി​ഭാ​ഗ​ക്ക​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യാ​ല്‍ 25 രൂ​പ നി​ര​ക്കി​ലും ഉ​ച്ച​യൂ​ണ് ല​ഭ്യ​മാ​ക്കും. ഇ​ങ്ങ​നെ ഊ​ണ് വേ​ണ്ട​വ​ര്‍ ത​ലേ​ദി​വ​സം രാ​ത്രി എ​ട്ടി​ന് മു​മ്പാ​യി 9447301858, 7907112698 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ക്കേ​ണ്ട​താ​ണ്.

അ​ഞ്ച​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സാ​മൂ​ഹി​ക സ​ന്ന​ദ്ധ, യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​വും പ​ഞ്ചാ​യ​ത്ത് തേ​ടി​യി​ട്ടു​ണ്ട്.