ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ല്‍ ആ​രോ​ഗ്യ-​ ശു​ചി​ത്വ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധം
Sunday, March 29, 2020 10:28 PM IST
കൊല്ലം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ല്‍ ആ​രോ​ഗ്യ - ശു​ചി​ത്വ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. കി​ച്ച​ൺ സെ​ന്‍റ​റു​ക​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍, ആ​രോ​ഗ്യ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ആ​രോ​ഗ്യ- ശു​ചി​ത്വ പ​രി​ശോ​ധ​ന​യ്ക്കും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കും വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കും ബോ​ധ​വ​ല്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു.