സ​ഹാ​യ​ഹ​സ്ത​വു​മാ​യി സം​ഘ​ട​ന​ക​ള്‍
Wednesday, April 1, 2020 10:14 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് യൂ​ത്ത് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​ക​ളും ന​ൽ​കി.
യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ ​എ​സ് യു ​എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ള്ളു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കി​റ്റു​ക​ളെ​ത്തി​ച്ച​ത്. ഇ​തു​വ​ഴി​യു​ള്ള ദു​ര്‍​ഘ​ട​മാ​യ പാ​ത​യി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി മാ​ത്ര​മാ​യി​രു​ന്നു ഏ​കാ​ശ്ര​യം. ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ പു​റം ലോ​ക​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടേ​ക്ക് ഭ​ക്ഷ്യ ധാ​ന്യ​കി​റ്റ് എ​ത്തി​ച്ച​ത്.
സാ​ധ​ന​ങ്ങ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ജു​ഖാ​ന്‍,കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ജ​യ​ന്‍, കെ ​എ​സ് യു ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ദ​ത് ഖാ​ന്‍, ഹു​നൈ​സ് പി ​എം ബി ​സാ​ഹി​ബ്, പു​ന്ന​ല ഷൈ​ജു, സി ​ആ​ർ റെ​ജി​കു​മാ​ർ, നാ​സ​റു​ദ്ദീ​ൻ, അ​ന​സ് ബ​ഷീ​ർ, ഷൈ​ജു ഇ​ട​ത്ത​റ, ഫൈ​സ​ൽ കു​ണ്ട​യം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വ​രും ദി​വ​സ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ മൂ​വാ​യി​രം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ക​ണ്ടെ​ത്തി​യും കി​റ്റു​ക​ൾ ന​ല്കും.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സി ​പി എം ​നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു. വാ​ഴ​പ്പാ​റ യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പി​ൽ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​രി, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​നം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ ജ​ഗ​ദീ​ശ​ൻ നി​ർ​വ​ഹി​ച്ചു.