ആ​ദ്യ പെ​ൻ​ഷ​ൻ അ​ശ​ര​ണ​ർ​ക്ക് അ​ന്നം ന​ൽ​കാ​ൻ മാ​റ്റി​വ​ച്ച് മാ​തൃ​ക​കാ​ട്ടി
Wednesday, April 1, 2020 10:17 PM IST
ശാ​സ്താം​കോ​ട്ട: സ​ർ​വി​സി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​ന്‍റെ ആ​ദ്യ പെ​ൻ​ഷ​ൻ അ​ശ​ര​ണ​ർ​ക്ക് അ​ന്നം ന​ൽ​കാ​നാ​യി ന​ൽ​കി മാ​തൃ​ക​യാ​യി.

തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി കു​ന്ന​ത്ത് വീ​ട്ടി​ൽ ആ​ർ ക​മ​ൽ​ദാ​സ് ആ​ണ് ത​ന്‍റെ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു ന​ൽ​കി​യ​ത്. 25000 രൂ​പ അ​ഡ്വാ​ൻ​സാ​യി ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​എ​സ് ജ​യ​ല​ക്ഷ്മി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക പ​ദ​വി​യി​ൽ നി​ന്നു​മാ​ണ് ആ​ർ ക​മ​ൽ​ദാ​സ് ചൊ​വാ​ഴ്ച വി​ര​മി​ച്ച​ത് .

1984 ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ആ​ർ ക​മ​ൽ​ദാ​സ് 88 മു​ത​ൽ തേ​വ​ല​ക്ക​ര ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്. മൈ​നാ​ഗ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കെ​എ​സ് ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​ട്ടു​ണ്ട്. നി​ല​വി​ൽ സി ​പി​എം മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും , മൈ​നാ​ഗ​പ്പ​ള്ളി പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റു​മാ​ണ്. ഇ​ട​വ​ന​ശേ​രി ഐ ​സി എ​സ് എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് വി ​ഗീ​ത ഭാ​ര്യ​യും ഡോ. ​കെ ഗോ​കു​ൽ​ദാ​സ്, കെ ​വി​മ​ൽ​ദാ​സ് എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്