സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പോ​ലീ​സ്
Thursday, April 2, 2020 10:18 PM IST
ചാ​ത്ത​ന്നൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വൈ​റ​സ് സ​മൂ​ഹ വ്യാ​പ​ന കേ​ന്ദ്ര​മാ​വു​ന്ന​താ​യി പ​രാ​തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും, അ​നാ​വ​ശ്യ​മാ​യി ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ചെ​ന്നും ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു പോ​കു​ന്ന​വ​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തു​ന്ന​ത്.
അ​റ​സ്റ്റി​ലാ​യ ഓ​രോ​രു​ത്ത​ർ​ക്കും ര​ണ്ട് ജാ​മ്യ​ക്കാ​ർ കൂ​ടി എ​ത്തു​മ്പോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ട്ട​മാ​വും. എ​ന്ത് നി​യ​മ ലം​ഘ​ന​ത്തി​ന് അ​റ​സ്റ്റി​ലാ​യോ അ​തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​യ സം​ഗ​തി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന​ത്‌.
ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ക​ഴി​ഞ്ഞ 24- മു​ത​ൽ പ​ത്ത് മു​ത​ൽ ഇ​രു​പ​ത് പേ​രെ വ​രെ​യാ​ണ് ഓ​രോ ദി​വ​സ​വും​അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നി​ലെ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 700 ലേ​റെ പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ചാ​ത്ത​ന്നൂ​ർ എ ​സി പി .​ജോ​ർ​ജ് കോ​ശി പ​റ​ഞ്ഞു.
അ​റ​സ്റ്റി​ലാ​കു​ന്ന​വ​രെ സ്റ്റേ​ഷ​ന ുള്ളി​ൽ ക​യ​റ്റാ​തെ ത​ന്നെ എ​ത്ര​യും വേ​ഗ​ത്തി​ൽ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​നി മു​ത​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ര​ണ്ടു വ​ർ​ഷം ത​ട​വും 10,000 രൂ​പ ശി​ക്ഷ​യും ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കും.
ക്വാ​റ​ന്‍റൈ​ൻ പ്ര​ഖ്യാ​പി​ച്ച ശേ​ഷം വാ​ഹ​നാ​പ​ക​ട കേ​സു​ക​ളോ, ക്രി​മി​ന​ൽ കേ​സു​ക​ളോ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നി​ലു​ണ്ടാ​യി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വ​ച്ച് ചീ​ട്ടു​ക​ളി​ച്ച ര​ണ്ട് സം​ഘ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ക​ണ്ണ​ന​ല്ലൂ​രി​ൽ നി​ന്നും അ​ഞ്ച് പേ​രെ​യും കൊ​ട്ടി​യം പോ​ലീ​സ് വ​ട​ക്കേ മൈ​ല​ക്കാ​ട് കാ​റ്റാ​ടി മു​ക്കി​ൽ നി​ന്നും നാ​ലു പേ​രെ​യു​മാ​ണ് പ​ണം വ​ച്ച്‌ ചീ​ട്ടു​ക​ളി​ച്ച​തി​ന് പി​ടി​കൂ​ടി​യ​ത്.