പത്തനാപുരത്ത് ഐ​സു​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും രോ​ഗി ര​ക്ഷ​പ്പെ​ട്ടു
Thursday, April 2, 2020 10:19 PM IST
പ​ത്ത​നാ​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഐ​സു​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും രോ​ഗി ര​ക്ഷ​പ്പെ​ട്ടു.​ ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വദേ​ശി​യാ​യ ത​ങ്കം (40)ആ​ണ് ചാ​ടി​പോ​യ​ത്. പ​ത്ത​നാ​പു​രം ജ​ന​താ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് ഐ​സു​ലേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി പു​റ​ത്ത് പോ​യ​ത്.​ ഇ​യാ​ള്‍ ജോ​ലി സം​ബ​ന്ധ​മാ​യി ക​ല​ഞ്ഞൂ​രി​ലെ ഭാ​ര്യ​ാവീ​ട്ടി​ലാ​ണ് താ​മ​സം. പ​നി​യും ചു​മ​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ത​ങ്കം പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.​
ആ​ദ്യ ര​ക്ത​സാ​മ്പി​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി വീ​ണ്ടും ര​ക്തസാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.​ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ആ​ഹാ​രം ക​ഴി​ച്ച് കൈ ​ക​ഴു​കാ​ന്‍ ഇ​റ​ങ്ങി​യ​താ​ണ്. ​തു​ട​ര്‍​ന്ന് ത​ങ്ക​ത്തെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്ര​ദേ​ശ​മാ​കെ തി​രി​ച്ചി​ല്‍ ന​ട​ത്തി.​
ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം വാ​ഴ​പ്പാ​റ കു​ട​ ഫാ​ക്ട​റി​യ്ക്ക് സ​മീ​പം ത​ങ്ക​ത്തി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം ക​ണ്ടെ​ത്തി.​ വ​ന​ത്തി​നു​ള​ളി​ലേ​ക്ക് ക​യ​റി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ ര​ണ്ടോ​ടെ ക​ല​ഞ്ഞൂ​ര്‍ കു​ട​പ്പാ​റ​യ്ക്ക് സ​മീ​പ​ത്തെ ക​നാ​ല്‍ പു​റ​മ്പോ​ക്കി​ല്‍ ക്ഷീ​ണി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ത​ങ്ക​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​
വാ​ഴ​പ്പാ​റ ക​നാ​ല്‍ അ​ക്വ​ഡേ​റ്റ് വ​ഴി പാ​ല​മ​ല​യി​ലെ വീ​ട്ടി​ലേ​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക്ഷീ​ണി​ച്ച് ക​ര​യി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ത​ങ്കം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും പ്ര​ത്യേ​കം അം​ബു​ല​ന്‍​സ് എ​ത്തി​ച്ച് ത​ങ്ക​ത്തെ വീ​ണ്ടും ഐ​സു​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി.​ പ​ത്ത​നാ​പു​രം പോലീ​സ് കേ​സെ​ടു​ത്തു.