വി​ല​ക്ക് ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം: ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി
Thursday, April 2, 2020 10:19 PM IST
നീ​ണ്ട​ക​ര : വി​ല​ക്ക് ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി. കോ​വി​ഡ് -19 വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന ബോ​ട്ടു​ക​ളോ അ​ന്യ​ജി​ല്ല​ക​ളി​ലെ ബോ​ട്ടു​ക​ളോ കൊ​ല്ലം ജി​ല്ല​യി​ലെ ഹാ​ർ​ബ​റു​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നു​ള്ള ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബേ​പ്പൂ​ർ, ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് നീ​ണ്ട​ക​ര മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി.
ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു ലം​ഘി​ച്ച് കൊ​ല്ലം മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബേ​പ്പൂ​ർ സ്വ​ദേ​ശി സ​ലാ​മി​ന്‍റെ ക്രി​സ്തു​രാ​സ​ർ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി​ർ​ജി​ലി​ന്‍റെ മ​രി​യ സ​ലീ​ൻ എ​ന്നീ ബോ​ട്ടു​ക​ളാ​ണ് തീ​ര​ത്തു​നി​ന്നും മൂ​ന്ന് നോ​ട്ടി​ക്ക​ൽ പ​ടി​ഞ്ഞാ​റ് മാ​റി ക​ട​ലി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ബോ​ട്ടു​ക​ളി​ലു​മാ​യി 35 തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ബോ​ട്ടു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ വൈ​റ​സ് ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു.
പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര​യി​ൽ എ​ത്തി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷെ​രീ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക്വാ​റ​ന്‍റ​യി​ൻ ചെ​യ്യി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി.
പ​രി​ശോ​ധ​ന​യ്ക്ക് മ​റൈ​ൻ എ​ൻ ഫോ​ഴ്സ്മെ​ന്‍റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​മേ​ഷ് എ.​എ​സ്, എ​എ​സ്ഐ സു​നി​ൽ, സി​പി​ഒ​മാ​രാ​യ ഷെ​ല്ലി ജോ​സ്. ജെ, ​വി​മ​ൽ, ഷി​ന്‍റോ, ഷി​ബു, ലൈ​ഫ് ഗാ​ർ​ഡ് ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.