ആ​ശ​ങ്ക കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും
Thursday, April 2, 2020 10:19 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ. ഇ​രു​വ​രും സ്ത്രീ​ക​ൾ ആ​ണെ​ന്നു​ള്ള​തും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്. ഈ ​മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​വും ഊ​ർ​ജി​ത​പ്പെ​ടു​ത്തി.
ഖ​ത്ത​റി​ൽ നി​ന്ന് എ​ത്തി​യ ച​ണ്ണ​പ്പേ​ട്ട മ​ണ്ണൂ​ർ സ്വ​ദേ​ശി​നി, നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്ത് എ​ത്തി​യ പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ സ്ത്രീ​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​ന്ന​ലെ കൊ​റോ​ണ പോ​സി​റ്റീ​വ് ആ​യ ര​ണ്ടു പേ​രു​ടെ​യും സ​ഞ്ചാ​ര​പ​ഥ​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു.
മ​ണ്ണൂ​ർ സ്വ​ദേ​ശി​നി ഗ​ർ​ഭി​ണി​യാ​ണ്. ഇ​വ​ർ 21ന് ​രാ​വി​ലെ 7.25 നാ​ണ് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും അ​ടു​ത്ത ബ​ന്ധു​വി​നെ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ക്കി.
വാ​ള​ക്കോ​ട് സ്വ​ദേ​ശി​നി 14 നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ട്രെ​യി​നി​ൽ നി​സാ​മു​ദീ​നി​ൽ പോ​യ​ത്. 23 ന് ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി. തു​ട​ർ​ന്ന് നാ​ല് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം കാ​റി​ൽ വീ​ട്ടി​ൽ പോ​യി. ഇ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ലാ​ണ്. നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ന് പോ​യി ജി​ല്ല​യി​ൽ മ​ട​ക്കി എ​ത്തി​യ എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ഇന്നലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് നാ​ലു​പേ​രെ​യാ​ണ്. ആ​കെ 214 പേ​ർ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഗൃ​ഹനി​രീ​ക്ഷ​ണ​ത്തി​ൽ ഇ​ന്നലെ പു​തു​താ​യി 26 പേ​ർ പ്ര​വേ​ശി​ച്ചു. 16157 പേ​ർ ആ​കെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്.
ഇ​ന്നലെ ഒ​മ്പ​ത് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം പോ​സി​റ്റീ​വ് ആ​യി. പു​തു​താ​യി 21 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 814 സാ​മ്പി​ളു​ക​ൾ അ​യ​ച്ച​തി​ൽ 78 എ​ണ്ണ​ത്തി​ന്റെ ഫ​ലം വ​രാ​നു​ണ്ട്.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ദേ​വി ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി, ദാ​മോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി, അ​ഞ്ചാ​ലും​മൂ​ട് പി​എ​ൻ​എ​ൻ​എം ആ​ശു​പ​ത്രി എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി.
കോ​വി​ഡ് ബാ​ധി​ത​ൻ പ്രാ​ക്കു​ളം സ്വ​ദേ​ശി സ​ന്ദ​ർ​ശി​ച്ച സ്ഥാ​പ​ന​ങ്ങ​ളാ​ണി​വ. ഇ​വി​ടെ അ​ന്ന് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റ​യി​നി​ലാ​ണ്. സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി.
കോവി​ഡ്-19 വ്യാ​പ​നം വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.​പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രേ​യും വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​വ​രേ​യും പോ​ലീ​സ് പി​ടി​കൂ​ടി.​ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് 252 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 221 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 275 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​
ബാ​ങ്കു​ക​ൾ, ട്ര​ഷ​റി ,റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു.​ ക്യൂ സി​സ്റ്റ​വും ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യ​വും ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ച്ചു.​ പി​ക്ക​റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു.​ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ വ​സ്തു​ക്ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.​ ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രോ​ഗി​യും നി​രാ​ലം​ബ​യു​മാ​യ പാ​യി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സ് മ​രു​ന്നു​ക​ൾ വാ​ങ്ങി ന​ൽ​കി.​ജി​ല്ലാ ക​ള​ക്ട​റെ ഫേ​സ് ബു​ക്കി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ന് അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ളി​നെ​തി​രെ കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തതായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ക്കു​ന്ന ട്ര​ഷ​റി​ക​ളി​ൽ റൂ​റ​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ടോ​ക്ക​ൺ സ​മ്പ്ര​ദാ​യ​ത്തി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​നും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കാ​തി​രി​ക്കാ​നും പോ​ലീ​സ് ശ്ര​ദ്ധ ചെ​ലു​ത്തി.
കൊ​ട്ടാ​ര​ക്ക​ര ജി​ല്ലാ ട്ര​ഷ​റി, സ​ബ്ട്ര​ഷ​റി, കു​ണ്ട​റ, ശാ​സ്താം​കോ​ട്ട, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ, ക​ട​യ്ക്ക​ൽ, ച​ട​യ​മം​ഗ​ലം, പൂ​യ​പ്പ​ള്ളി സ​ബ്ട്ര​ഷ​റി​ക​ളി​ലു​മാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തോ​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ന്ന​ത്.
ലോ​ക് ഡൗ​ൺ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ റൂ​റ​ൽ ജി​ല്ല​യി​ൽ 176 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 178 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മു​ണ്ടാ​യി. 130 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് പി​ന്നി​ട്ട് കേ​ര​ള​ത്തി​ലേ​യ്ക്ക് വ​രു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും പു​ന​ലൂ​ർ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ 24 മ​ണി​ക്കൂ​ർ പ്ര​തി​രോ​ധം.
ലോ​ക്ക്ഡൗ​ൺ തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​ത് ക​ഴി​യു​ന്ന​തു​വ​രെ ആ​ര്യ​ങ്കാ​വ്, കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​ശു​ചീ​ക​ര​ണം ചെ​യ്ത് മാ​ത്ര​മെ ക​ട​ത്തി​വി​ടു​ക​യു​ള്ളു. 500 ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കി കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്തി​വി​ട്ടു കൊ​ണ്ടി​രു​ന്ന​ത്.
മു​ൻ​പ് കേ​ര​ള​ത്തി​ലേ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ശു​ചീ​ക​രി​ച്ചു തു​ട​ങ്ങി. പു​ന​ലൂ​ർ അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ൽ പു​തി​യ​താ​യി കി​ട്ടി​യ മി​നി​വാ​ട്ട​ർ മി​സ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ശു​ചീ​ക​ര​ണം മു​ഴു​വ​ൻ സ​മ​യം ആ​ക്കി​യി​ട്ടു​ള്ള​ത്.