സാ​മൂ​ഹ്യ അ​ക​ലം മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലം​ഘി​ക്കു​ന്നു​വെ​ന്ന് എം​പി
Saturday, April 4, 2020 11:29 PM IST
കൊ​ല്ലം: കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള​ള സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള​ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ലം​ഘി​ക്കു​ന്ന​താ​യി എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വ​ക​യാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ചെ​ക്ക് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് കൈ​മാ​റു​ന്ന ച​ട​ങ്ങി​ന്‍റെ ചി​ത്രം എ​ല്ലാ ദി​ന​പ​ത്ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി, മേ​യ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍, പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 10 പേ​രു​ടെ ചി​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച് വ​ന്നി​ട്ടു​ള​ള​ത്. ജ​ന​ങ്ങ​ള്‍​ക്ക് മാ​ത്യ​ക​യാ​കേ​ണ്ട മ​ന്ത്രി​യും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ലം​ഘി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണ് ?

തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​നാ​ഥ​മാ​യി ക​ഴി​യു​ന്ന​വ​ര്‍​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​ക്കെ​തി​രെ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് ക​ല്‍​ത്തു​റ​ങ്കി​ല​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​പി​എം, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​വും ച​ട്ട​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​ക​ള്‍​ക്കും ബാ​ധ​ക​മ​ല്ലാ​യെ​ന്ന​ത് വി​ചി​ത്ര​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ പ​ണം, സ​ര്‍​ക്കാ​രി​ന് കൈ​മാ​റു​ന്ന​തി​ന് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്തി​രം കൈ​മാ​റാ​വു​ന്ന പ​ണം വി​പു​ല​മാ​യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് മാ​റ്റു​ന്ന​ത് സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​തി​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​വ​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​ശ്വാ​സ ന​ട​പ​ടി​ക​ളും നി​ര്‍​ത്തി​വ​യ്ക്കാ​നു​ള​ള ഉ​ത്ത​ര​വും സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.