അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം; സ​മ​ഗ്ര പ​ദ്ധ​തി​ക​ളു​മാ​യി റൂ​റ​ൽ പോ​ലീ​സ്
Saturday, April 4, 2020 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര പ​ദ്ധ​തി​ക​ളു​മാ​യി കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ്.​ ആ​രോ​ഗ്യം ഭ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി​ക​ൾ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സി​ന്‍റെ ക്രൈം ​ഡ്രൈ​വ് എ​ന്ന സോ​ഫ്ട് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. റൂ​റ​ൽ ജി​ല്ല​യി​ൽ 625 ക്യാ​മ്പു​ക​ളി​ലാ​യി 5990 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചു വ​രു​ന്ന​താ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ മൂ​ന്നു ഗ്രേ​ഡു​ക​ളാ​യി ത​രം​തി​രി​ച്ചു.100 പേ​ർ താ​മ​സി​ക്കു​ന്ന ക്യാ​മ്പി​നെ ഗ്രേ​ഡ് ഒ​ന്നാ​യും 50 പേ​ർ താ​മ​സി​ക്കു​ന്ന ക്യാ​മ്പി​നെ ഗ്രേ​ഡ് ര​ണ്ടാ​യും 50 ൽ ​താ​ഴെ​യു​ള്ള​വ​രു​ടെ ക്യാ​മ്പി​നെ ഗ്രേ​ഡ് മു​ന്നാ​യു​മാ​ണ് ത​രം തി​രി​ച്ചി​ട്ടു​ള്ള​ത്.

ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ദി​വ​സ​വും ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഇ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ടു​ന്ന ഫോ​ൺ ന​മ്പ​രു​ക​ൾ ക്യാ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. ക്യാ​മ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​ൻ ഹി​ന്ദി അ​റി​യാ​വു​ന്ന ഹോം ​ഗാ​ർ​ഡു​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക്യാ​മ്പു​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ അ​ത​തു ദി​വ​സം ജി​ല്ലാ സ്പെ​ഷൽ ബ്രാ​ഞ്ചി​നും റൂ​റ​ൽ എ​സ്പിക്കും കൈ​മാ​റാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.