ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ്; കി​ഴ​ക്ക​ൻ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
Monday, April 6, 2020 10:29 PM IST
പു​ന​ലൂ​ർ: നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ.
പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള​ള​ത്. ആ​ദ്യം ഭാ​ര്യ​യ്ക്കും പി​ന്നീ​ട് ഭ​ർ​ത്താ​വി​നും രോ​ഗം സ്ഥി​രീ​ക​രി​യ്ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ന​ഗ​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.
എ​ന്നാ​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ദ​മ്പ​തി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​ന​ലൂ​രി​ലി​റ​ങ്ങു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു ഗ​ർ​ഭി​ണി​യ്ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ സ്ത്രീ​യ്ക്കാ​ണ് ക​ട​യ്ക്ക​ൽ മേ​ഖ​ല​യി​ൽ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള​ള​ത്. പു​ന​ലൂ​ർ മേ​ഖ​ല​യി​ൽ 2600 ഓ​ളം പേ​രാ​ണ് ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.