കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര ഉ​ത്സ​വം മാ​റ്റി​വ​ച്ചു
Monday, April 6, 2020 10:29 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മേ​ട​തി​രു​വാ​തി​ര ഉ​ത്സ​വം മാ​റ്റി വെ​ച്ച​താ​യി ഉ​പ​ദേ​ശ​സ​മി​തി അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ ബാ​ധ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​ത്രം ത​ന്ത്രി, തി​രു​വി​താം കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ എ​ന്നി​വ​രു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ക്ഷേ​ത്രോ​ത്സ​വം മാ​റ്റി​വെ​ച്ച​ത്.
ഏ​പ്രി​ൽ 18 നു ​കൊ​ടി​ക​യ​റി 28 നു ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഉ​ത്സ​വം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക്ഷേ​ത്രം ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ത്സ​വം ഉ​ചി​ത​മാ​യ മ​റ്റൊ​രു തി​രു​വാ​തി​ര നാ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ മു​ക​ളു​വി​ള പ​റ​ഞ്ഞു.