കോ​വി​ഡ്- 19 പ്ര​തി​രോ​ധം : സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​തി​വി​പു​ലം
Monday, April 6, 2020 10:31 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ. ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ജി​ല്ല സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10787 കി​ട​ക്ക​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
പ്ലാ​ൻ എ ​യി​ൽ ര​ണ്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 837 കി​ട​ക്ക​ക​ളു​ണ്ട്. (300+537). പ്ലാ​ൻ ബി ​യി​ൽ മ​റ്റ് ഏ​ഴ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 899 കി​ട​ക്ക​ക​ളും ക്ര​മീ​ക​രി​ച്ചു. പ്ലാ​ൻ സി ​യു​ടെ ഭാ​ഗ​മാ​യി നാ​ല് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഏ​റ്റെ​ടു​ത്ത് 1460 ബെ​ഡു​ക​ളും ത​യാ​റാ​ക്കി. ഇ​രു​പ​ത് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 942 കി​ട​ക്ക​ക​ളും പ​ത്ത് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ 367 കി​ട​ക്ക​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ 157 കൊ​റോ​ണ കെ​യ​ർ സെന്‍റ​റു​ക​ളി​ലാ​യി 6649 കി​ട​ക്ക​ക​ളു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
അ​തേ സ​മ​യം ജി​ല്ല​യി​ൽ ഒ​രാ​ളെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ ഒ​മ്പ​തു​പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
പു​തു​താ​യി ഇ​ന്ന​ലെ 12 പേ​രെ കൂ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​കെ 1365 പേ​രാ​ണ് ഹോം ​ക്വാ​റന്‍റ​യി​നി​ൽ ഉ​ള്ള​ത്.
ഇ​തു​വ​രെ 964 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 924 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 32 ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ 42 ഫ​ല​ങ്ങ​ൾ വ​ന്നു. ഇ​തി​ൽ ഒ​രെ​ണ്ണം പോ​സി​റ്റീ​വാ​ണ്. പു​തു​താ​യി 17 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ പകർച്ചവ്യാധി തടയൽ നിയമ പ്ര​കാ​രം 224 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 228 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 196 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ലോക്ക്-​ഡൗ​ണ്‍ ആ​രം​ഭി​ച്ച മാ​ർ​ച്ച് 24 മു​ത​ൽ ഏ​പ്രി​ൽ 5 വ​രെ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ലോക്ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 2986 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 3046 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 2335 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​യി​ൽ 1035 കേ​സു​ക​ൾ പകർച്ചവ്യാധി തടയൽ നിയമ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ്.
ത​ട്ടാ​മ​ല മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​തു​മാ​യ 1 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ഴു​കി​യ മ​ത്സ്യം ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു.