ജ​ന​ൽ​ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ
Monday, April 6, 2020 10:31 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര പ്ര​സ്ക്ല​ബി​ന്‍റെ ജ​ന​ൽ​ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ. അ​വ​ണൂ​ർ പ​ത്ത​ടി പു​ഷ്പ​വി​ലാ​സ​ത്തി​ൽ സു​രേ​ഷ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച്ഒ വി.​എ​സ്. പ്ര​ശാ​ന്ത്രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സൗ​ജ​ന്യ ല​ഹ​രി​മോ​ച​ന ചി​കി​ത്സ

ചാ​ത്ത​ന്നൂ​ർ: കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ ശ്രീ​നി കേ​ത​ൻ ല​ഹ​രി മോ​ച​ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ ല​ഹ​രി​മോ​ച​ന ചി​കി​ത്സ ക്യാ​മ്പ് ന​ട​ത്തും.​ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് ചി​കി​ത്സ.​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ ശ്രീ​നി​കേ​ത​ൻ ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ഡോ.​എ​ൻ.​ര​വീ​ന്ദ്ര​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.