ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്ന് പു​ന​ലൂ​രി​ല്‍ എ​ത്തി​ച്ച് കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ്
Tuesday, April 7, 2020 10:25 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ന​ലൂ​ർ: ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ച് ന​ല്‍​കി റൂ​റ​ല്‍ പോ​ലീ​സ്. പു​ന​ലൂ​ര്‍ ക​ക്കോ​ട് ത​ട്ടാ​ശേരി ദേ​വ​സ്യ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്ന് തീ​ര്‍​ന്ന​തി​നാ​ല്‍ കൊ​ല്ലം എആ​ര്‍ ക്യാ​മ്പ് ഡെ​പ്യൂ​ട്ടി ക​മാ​ണ്ട​ന്‍റി​ന് ഡോ. ​ടി.​കെ ശെ​ല്‍​വ​രാ​ജ് പ്ര​ത്യേ​കം പാ​ഴ്സ​ലാ​യി എ​ത്തി​ച്ച അ​വ​ശ്യ​മ​രു​ന്ന് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ അ​ടി​യ​ന്തി​ര​മാ​യി പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ക​ക്കോ​ട് വീ​ട്ടി​ല്‍ എ​ത്തി​ച്ചു.
അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ണ്‍​ട്രോ​ള്‍ റൂം ​വെ​ഹി​ക്കി​ളു​ക​ളെ പ്ര​ത്യേ​ക​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വിവിധ സ്റ്റേ​ഷ​നു​ക​ളി​ലും അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന അ​വ​ശ്യ ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള്‍ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​വ​ശ്യ​ക്കാ​രി​ല്‍ എ​ത്തി​ക്കും.
അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​വ​രു​ത്തു​ന്ന നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.