പ​ല വ്യ​ജ്ഞ​ന കി​റ്റു​ക​ൾ നൽകി
Tuesday, April 7, 2020 10:25 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അതിഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ല വ്യ​ജ്ഞ​ന കി​റ്റു​ക​ൾ നൽകി. പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 58 പേ​ർ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. അ​രി, മു​ള​ക്പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​പ്പൊ​ടി, ഉ​പ്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളോ​ടൊ​പ്പം പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ന്ന​താ​ണ് കി​റ്റ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പിഎ​സ്. ജ​യ​ല്ക്ഷി കി​റ്റു​ക​ളു​ടെ വി​ത​ര​ണോദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ര​ഘു​നാ​ഥ​ൻ പി​ള്ള അ​ധ്യക്ഷ​ത വ​ഹി​ച്ചു.

അവശ്യമ​രു​ന്നു​ക​ൾ
വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കി

കു​ണ്ട​റ: ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​ത്ര ചെ​യ്യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കി കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​സേ​ന മാ​തൃ​ക​യാ​യി.
കി​ഴ​ക്കേ​ക​ല്ല​ട ഉ​പ്പൂ​ട് കീ​ർ​ത്തി​യി​ൽ പ്ര​വീ​ൺ-​കീ​ർ​ത്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ എ​ട്ടു​വ​യ​സു​കാ​രി ഐ​ശ്വ​ര്യ, കു​ണ്ട​റ മു​ള​വ​ന പാ​ട്ട​മു​ക്കി​ൽ മ​ണ​ല​യ്യ​ത്ത് വീ​ട്ടി​ൽ റി​ട്ട. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഫി​ലി​പ്പോ​സ് എന്നിവർക്കാണ് അ​ഗ്നി​ര​ക്ഷാ​സേ​ന വീ​ട്ടി​ൽ എ​ത്തി​ച്ച് നൽകി യത്.