ഹോ​മി​യോ​മ​രു​ന്ന് വിതരണം ചെയ്തു
Tuesday, April 7, 2020 10:26 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ ഹോ​മി​യോ​മ​രു​ന്നു​ക​ൾ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി.​ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ശോ​ക​നി​ൽ നി​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേഴ്സൺ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ൻ മ​രു​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി.​
ദി​വ​സ​വും പ്ര​ഭാ​ത​ത്തി​ൽ മു​തി​ർ​ന്ന​യാ​ൾ ര​ണ്ട് ഗു​ളി​ക​യും കു​ഞ്ഞു​ങ്ങ​ൾ ഒ​രു ഗു​ളി​ക​യും തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സം ക​ഴി​ക്ക​ണം. മ​റ്റു മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ മ​രു​ന്ന് ക​ഴി​ച്ച ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ക്കാ​വു​ന്ന​താ​ണെന്ന് ഡിഎംഒ അ​റി​യി​ച്ചു.​ മ​രു​ന്ന് വി​ത​ര​ണത്തിന് ഡോ.​കെ.​റ്റി.​തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.