കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Wednesday, May 20, 2020 10:17 PM IST
ക​ണ്ണ​ന​ല്ലൂ​ർ: കി​ട​പ്പു രോ​ഗി​ക​ളു​ടെ ശു​ശ്രു​ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി സ​ഹ​ക​ര​ണ ബാ​ങ്ക്. ഡീ​സ​ന്‍റ് ജം​ഗ്‌​ഷ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് ഇ​ല​ക്ട്രോ​ണി​ക്സ് ബി​പി അ​പ്പാ​ര​റ്റി​സ്, ഗ്ലൂ​ക്കോ മീ​റ്റ​ർ, തെ​ർ​മോ മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, മാ​സ് കു​ക​ൾ എ​ന്നി​വ ന​ൽ​കി​യ​ത്.
ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ക്കോ​വി​ൽ​വ​ട്ടം പാ​ലി​യേ​റ്റി​വ് ന​ഴ്സ് ഖു​റൈ​ഷി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ധ​മ്മ​യി​ൽ നി​ന്നും ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.​പാ​ലി​യേ​റ്റി​വ് ന​ഴ്സി​നെ​യും ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി ഷൈ​ല​ജ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജേ​ന്ദ്ര​ൻ ആ​ചാ​രി, ബി​ജു, മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ധാ​കൃ​ഷ​ണ​പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.