കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യ്ക്ക് പ​രിക്ക്
Friday, May 22, 2020 10:49 PM IST
പ​ത്ത​നാ​പു​രം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യ്ക്ക് പ​രു​ക്ക്.
ചെ​രി​പ്പി​ട്ട​കാ​വി​ൽ എ​സ് എ​ഫ് സി ​കെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സ​ക്കാ​രി​യാ​യ ലി​ല്ലി(47)​യെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടാ​ന​ക​ളി​ലൊ​രെ​ണ്ണം റ​ബ​ര്‍ ടാ​പ്പ് ചെ​യ്തു കൊ​ണ്ടി​രു​ന്ന ലി​ല്ലി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ കാ​ട്ടാ​ന പി​ന്തി​രി​ഞ്ഞു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലും ത​ല​യ്ക്കും ചെ​വി​യ്ക്കും പ​രി​ക്കു​മു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​സ് എ​ഫ് സി ​കെ​യു​ടെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​മാ​ണി​വി​ടം. ഈ ​പ്ര​ദേ​ശ​ത്ത്‌ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. എ​സ് എ​ഫ് സി ​കെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ഹാ​നി​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​നേ​ജ്മെ​ന്‍റ്് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.