പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലും ട്രൂ നാറ്റ് പരിശോധന ഉടന്‍
Friday, May 22, 2020 10:49 PM IST
കൊല്ലം: കോവിഡ് 19 രോഗനിര്‍ണയം വേഗത്തിലാക്കുന്നതിന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ ട്രൂ നാറ്റ് ടെസ്റ്റുകള്‍ ആരംഭിക്കും. കോവിഡ്, സാര്‍സ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ ഒരു മണിക്കൂറിനകം ലഭ്യമാകുമെന്നതാണ് ട്രൂ നാറ്റ് പരിശോധനയുടെ സവിശേഷത. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലുമാണ് പരിശോധനാ കേന്ദ്രം തുടങ്ങുന്ന തെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.