140 പേ​രുടെ ഫലം നെ​ഗ​റ്റീ​വ്
Friday, May 22, 2020 10:51 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് സ്ര​വ സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ 140 പേ​രും നെ​ഗ​റ്റീ​വ്. വെ​ള്ളി​യാ​ഴ്ച ഏ​ഴു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് 140 പേ​രും നെ​ഗ​റ്റീ​വാ​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും ആ​ശാ പ്ര​വ​ർ​ത്ത​ക​യു​മാ​യ യു​വ​തി​യ്ക്ക് കോ​വി​ഡ്- 19രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ​യും സ്ര​വ​സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഒ​രു രോ​ഗി​യെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​യാ​യ 54 കാ​ര​നാ​ണ് രോ​ഗി. ഇ​തോ​ടെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ജി​ല്ല​യി​ലു​ള്ള ഏ​ഴ് പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ലു​ള്ള ആ​ശാ പ്ര​വ​ർ​ത്ത​ക​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​വ​ർ തൊ​ട്ട​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി വി​ട്ടേ​ക്കു​മെ​ന്ന​റി​യു​ന്നു. ഹോ​ട്ട്സ്പോ​ട്ടാ​യ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യെ​ങ്കി​ലും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ഒ​ഴി​വാ​ക്കി​യി​രി​ക്ക​യാ​ണ്.