ഇ​ന്നു ബ​സു​ക​ൾ കു​റ​യും
Friday, May 22, 2020 10:51 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​ന്ന​ലെ​യും കാ​ര്യ​മാ​യി യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​ല്ല. 130 ബ​സു​ക​ൾ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തി​യു​ള്ളൂ. ക​ഴി​ഞ്ഞ ദി​വ​സം 165 സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ആ​ദ്യ ദി​വ​സ​ത്തെ എ​ണ്ണം 135 ആ​യി​രു​ന്നു.

കൊ​ല്ലം-26, ചാ​ത്ത​ന്നൂ​ർ-17, ച​ട​യ​മം​ഗ​ലം-10, പ​ത്ത​നാ​പു​രം 7, പു​ന​ലൂ​ർ- 10, കൊ​ട്ടാ​ര​ക്ക​ര - 25, ക​രു​നാ​ഗ​പ്പ​ള്ളി-29, കു​ള​ത്തൂ​പ്പു​ഴ- ആ​റ് എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ​ർ​വീ​സു​ക​ൾ.ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർ​ത്തി ഡി​പ്പോ ആ​യ​തി​നാ​ൽ ആ​ര്യ​ങ്കാ​വി​ൽ നി​ന്ന് ബ​സു​ക​ൾ ഒ​ന്നും ഓ​ടി​യി​ല്ല. ഇ​ന്ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി ആ​യ​തി​നാ​ൽ ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രി​ക്കും. നാ​ളെ സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ ആ​ണ്. ബ​സു​ക​ൾ ഒ​ന്നും സ​ർ​വീ​സ് ന​ട​ത്തി​ല്ല. ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​ക​ളും കാ​ര്യ​മാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല.