ദേ​ശീ​യ​പാ​ത സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് കോ​ട​തി​യു​ടെ അം​ഗീ​കാ​രം നേ​ട​ണം
Saturday, May 23, 2020 11:36 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മൂ​ന്ന് -ഡി ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അം​ഗീ​കാ​രം നേ‌‌​ട​ണം. ഭൂ​മി​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ വ്യ​ക്തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി​ആ​ദ്യം സ്റ്റേ ​ചെ​യ്യു​ക​യും പി​ന്നീ​ട് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ അ​നു​മ​തി ന​ല്കു​ക​യു ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ അ​ഗീ​കാ​ര​ത്തി​ന് പ്രാ​ധാ​ന്യ​മേ​റു​ന്ന​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് -ഡി​ വി​ജ്ഞാ​പ​നം 2020 ജൂ​ൺ 25-ന​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്ന് - എ ​വി​ജ്ഞാ​പ​നം അ​സാ​ധു​വാ​കും. കൊ​ല്ലം ജി​ല്ല​യി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മൂ​ന്ന് ത​വ​ണ മു​ന്ന് - എ ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ആ ​മൂ​ന്ന് ത​വ​ണ​ത്തെ​യും വി​ജ്ഞാ​പ​ന​ങ്ങ​ൾ അ​സാ​ധു​വാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.

ഓ​ച്ചി​റ മു​ത​ൽ കാ​വ​നാ​ട് ആ​ൽ​ത്ത​റ മൂ​ട് വ​രെ​യും മേ​വ​റം മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ​യും 56 കി​ലോ​മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് റോ​ഡ് വി​ക​സ​നം. (കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് മു​ത​ൽ മേ​വ​റം വ​രെ​യു​ള്ള സ്ഥ​ലം ബൈ​പ്പാ​സി​നാ​യി നേ​ര​ത്തെ ഏ​റ്റെ​ടു​ത്തി​രു​ന്നു.) ഇ​തി​ന് 225 സ​ർ​വ്വേ ന​മ്പ​രു​ക​ളി​ൽ നി​ന്നാ​യി 55 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.​ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തു.

ച​വ​റ കെഎംഎംഎ​ല്ലിന്‍റെ വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലു​ള്ള അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ൽ കെഎംഎംഎ​ല്ലി​ലെ പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന് ദോ​ഷ​മാ​കും.​ ഏ​ക​ദേ​ശം 150 കോ​ടി​ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​ത​ർ​ക്കം പ​രി​ഹ​രി​ച്ച​താ​യും അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്നും ഉ​ന്ന​താ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​തി​ന​കം മൂ​ന്ന് -ഡി​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​നും ഏ​റ്റെ​ടു​ക്കു​ന്ന ഭു​മി യു​ടെ വി​ല നൽകാ​നും ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭു​മി ഉ​ട​മ​ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നും ഹി​യ​റിം​ഗ് ന​ട​ത്താ​നും ക​ഴി​യു​ന്നി​ല്ല. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും വി​ല ക​ണ​ക്കാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ലോ​ക്ക് ഡൗ​ൺ മൂ​ലം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ട് മാ​സം കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്ന​തി​നാ​ലും ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും മൂ​ന്ന് -ഡി ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സ​മ​യം നീ​ട്ടി കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം അ​ധി​കൃ​ത​ർ.