കൊ​ല​പാ​ത​ക ശ്ര​മം; പ്ര​തി പി​ടി​യി​ല്‍
Saturday, May 23, 2020 11:36 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. മാ​വി​ള രാ​ജി മ​ന്ദി​ര​ത്തി​ല്‍ രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് കു​രു​വി​ക്കോ​ണം കാ​ച്ചാ​ണി വി​നീ​ഷ് (34) ആ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചി​ട്ട് ഓ​ട്ടം പോ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് പ്ര​തി രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച​ത്. പി​ടി​യി​ലാ​യ വി​നീ​ഷ് നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും കാ​പ്പാ കേ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​യാ​ളു​മാ​ണ്. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.