കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Saturday, May 23, 2020 11:36 PM IST
കൊ​ട്ടി​യം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. വീ​ട്ടു​കാ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​ മേ​വ​റം പ​ടി​ഞ്ഞാ​റേ പ​ട​നി​ലം ക​ല്ലി​യി​ൽ കി​ഴ​ക്ക​തി​ൽ രോ​ഹി​ണി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​‌ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രോ​ഹി​ണി​യും മ​ക​ളും പു​റ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് മേ​ൽ​ക്കൂ​ര നി​ലം​പ​തി​ച്ച​ത്.​വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും വീ​ട്ടു സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു. റ​വ​ന്യു അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വീ​ടു​ക​ൾ​ക്ക് നാ​ശം. പ​ടി​ഞ്ഞാ​റേ ക​ല്ല​ട പ​ട്ട​ക്ക​ട​വ് ക​ള​ഭം വീ​ട്ടി​ൽ കൈ​ലാ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു.

പെ​രു​വേ​ലി​ക്ക​ര അ​റ​പ്പു​ര​ക്ക​ൽ സോ​മ​ന്‍റെ ​വീ​ടും മ​ഴ​യി​ൽ ത​ക​ർ​ന്നു . രാ​വി​ലെ പ​ത്തോ​ടെ വീ​ട് ച​രി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു . ശ​ബ്ദം കേ​ട്ട് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ വീ​ടി​ന് പു​റ​ത്തേ​ക്ക് മാ​റി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.