പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റി​ൽ
Monday, May 25, 2020 10:44 PM IST
പു​ന​ലൂ​ർ: ചാ​രാ​യ​വു​മാ​യി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ.
അ​ച്ച​ൻ​കോ​വി​ൽ ഗ​വ.​ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ വി​ൻ​സെ​ന്‍റ്, അ​ധ്യാ​പ​ക​രാ​യ മ​ധു കി​ര​ൺ, സു​നി​ൽ, അ​ച്ച​ൻ​കോ​വി​ലി​ലെ പ​ല​ച​ര​ക്കു വ്യാ​പാ​രി​യാ​യ ര​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​രാ​യ​വു​മാ​യി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സി​ഫ്റ്റ് കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ച്ച​ൻ​കോ​വി​ലി​ലെ വ്യാ​ജ​വാ​റ്റു കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വ​രു​മ്പോ​ഴാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ച്ച​ൻ​കോ​വി​ൽ എ​സ് ഐ ​ജി.​ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡു ചെ​യ്തു.