ഓ​ച്ചി​റ​യി​ൽ ബൈ​ക്കി​ലെ​ത്തി കു​ട്ടി​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഘം പി​ടി​യി​ൽ
Monday, May 25, 2020 10:44 PM IST
കൊ​ല്ലം: ഓ​ച്ചി​റ സ്രാ​യി​ക്കാ​ട് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന 12 കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ മാ​ല ത​ട്ടി​യെ​ടു​ത്ത മൂ​വ​ർ​സം​ഘം പി​ടി​യി​ൽ.
ച​ങ്ങ​ൻ​കു​ള​ങ്ങ​ര ന​ന്ദ​ന​ത്ത് വീ​ട്ടി​ൽ ആ​രോ​മ​ൽ എ​ന്നു വി​ളി​ക്കു​ന്ന അ​ഭി​ജി​ത് (19), കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണ​ന്പ​ള്ളി ഭാ​ഗം തു​ളി​ന​യ്യ​ത്ത് വീ​ട്ടി​ൽ നി​ന്നും വ​വ്വാ​ക്കാ​വ് മ​ദീ​ന മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സ​ക്കീ​ർ​ഷാ(22), വ​വ്വാ​ക്കാ​വ് കു​റു​ന്ന​പ്പ​ള്ളി വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ റം​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ 21 നാ​യി​രു​ന്നു സം​ഭ​വം. മാ​ല ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​തി​ർ​ത്ത കു​ട്ടി​യെ മ​ർ​ദി​ച്ചി​ട്ടാ​ണ് മാ​ല​യു​മാ​യി സം​ഘം ക​ട​ന്ന​ത്.
തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മ​ണ​പ്പ​ള്ളി​യി​ലു​ള്ള സു​ഹൃ​ത്താ​യ അം​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.
കോ​ട്ട​യം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണ മു​ത​ൽ വാ​ങ്ങി​യ മ​ണ​പ്പ​ള്ളി അ​ശ്വ​തി ജു​വ​ല​റി ഉ​ട​മ ശി​വ​ൻ​കു​ട്ടി​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​ർ, സി​പി​ഒ ര​ഞ്ജി​ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ, സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ ബൈ​ജു പി.​ജെ​റോം, മ​നു, സ​ജു, സീ​നു, റി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.