ചെ​ന്നെെ​യി​ൽ നി​ന്നെ​ത്തി​യ പെ​ൺ​കു​ട്ടി ജാ​ഗ്ര​ത കാ​ട്ടി; അ​ഭി​ന​ന്ദി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
Monday, May 25, 2020 10:44 PM IST
പ​ന്മ​ന : അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് വ​ന്ന പ​ന്മ​ന സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ല്‍ ശ്ലാ​ഘ​നീ​യ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍.
ചെ​ന്നൈ​യി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ബ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി പു​റ​ത്ത് പോ​കാ​തെ നി​രീ​ക്ഷ​ണ​ത്തി​ല്‍​ക്ക​ഴി​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ത​ന്നോ​ടൊ​പ്പം ബ​സി​ല്‍ യാ​ത്ര ചെ​യ്ത ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭ​യ​ന്ന പെ​ണ്‍​കു​ട്ടി ഉ​ട​ന്‍ ത​ന്നെ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി.
സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗ ല​ക്ഷ​ണം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പെ​ണ്‍​കു​ട്ടി​യെ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തു​ള​ള​വ​ര്‍ ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി വ​ന്ന ദി​വ​സം ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ സ​മ്പ​ര്‍​ക്ക പ്ര​ശ്‌​നം ഇ​ല്ല​ന്നും ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്നും കു​ടും​ബ​ക്ഷേ​മാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ആ​ര്യ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ് .