ജനകീയ ഹോട്ടൽ തുടങ്ങി
Wednesday, May 27, 2020 10:09 PM IST
കു​ള​ത്തൂ​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍ കു​ള​ത്തൂ​പ്പു​ഴ പ​ച്ച​ക്ക​ട​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ട​ക്ക​രി​ക്കം കാ​രു​ണ്യാ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീ​വി നി​ര്‍​വ​ഹി​ച്ചു.
20 രൂ​പ നി​ര​ക്കി​ല്‍ ഇ​വി​ടെ നി​ന്നും ഊ​ണ് ല​ഭി​ക്കു​മെ​ന്നും പാ​ഴ്സ​ലാ​യി എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നു 25 രൂ​പ ഈ​ടാ​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബൂ ഏ​ബ്ര​ഹാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​അ​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം, സു​ഭി​ലാ​ഷ് കു​മാ​ർ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.