ശ​മ്പ​ളം ഉ​പ​യോ​ഗി​ച്ച് ഒ​രു കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ന്‍ ബാ​ബു വി​കാ​സ്
Saturday, May 30, 2020 11:04 PM IST
ച​വ​റ: എം ​എ​ൽ എ ​യു​ടെെ സ്റ്റാ​ഫാ​യി​രി​ക്കെ ത​നി​ക്ക് ശ​മ്പ​ള​മാ​യി​ക്കി​ട്ടി​യ ആ​റ് ല​ക്ഷം രൂ​പ കൊ​ണ്ട് വീ​ടി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കു​ക​യാ​ണ് ബാ​ബു വി​കാ​സ് എ​ന്ന മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി . എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലെ സ്റ്റാ​ഫാ​യി​രു​ന്ന ബാ​ബു ഈ ​കാ​ല​യ​ള​വി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ച്ച ശ​മ്പ​ള​മാ​ണ് വീ​ട് നി​ര്‍​മ്മാ​ണ​ത്തി​നാ​യി മാ​റ്റി വെ​ച്ച​ത്.

ത​നി​ക്ക് കി​ട്ടു​ന്ന ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ഒ​രു രൂ​പ പോ​ലും എ​ടു​ക്കാ​തെ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ച​വ​റ പു​തു​ക്കാ​ട് പു​ള്ളു​വ​ന്‍റ​യ്യ​ത്ത് പ​ടീ​റ്റ​തി​ല്‍ വി​ജ​യ​നും കു​ടും​ബ​ത്തി​നു​മാ​ണ് അ​ട​ച്ചു​റ​പ്പു​ള​ള ഒ​രു വീ​ട് ബാ​ബു വി​കാ​സ് സ്‌​നേ​ഹ​സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത്.

എം​എ​ല്‍​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ലൈ​ഫ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി അ​ര്‍​ഹ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് ത​നി​ക്ക് കി​ട്ടു​ന്ന തു​ക ന​ല്‍​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം എം​എ​ല്‍​എ​യെ നേ​ര​ത്തെ ബാ​ബു​വി​കാ​സ് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

ഓ​ഫീ​സി​ല്‍ സ്റ്റാ​ഫാ​യി​രു​ന്ന മൂ​ന്ന​ര​വ​ര്‍​ഷ​ത്തെ സ​മ്പാ​ദ്യ​മാ​യ ആ​റ് ല​ക്ഷം എം​എ​ല്‍​എ​യു​ടെ സ്മ​രാ​ണാ​ര്‍​ഥം വീ​ട് നി​ര്‍​മ്മി​ച്ച് കൊ​ടു​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തി​ല്‍ വി​കാ​സ് ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ക​നും കൂ​ടി​യാ​യ ബാ​ബു വി​കാ​സ് എ​ത്തു​ക​യാ​യി​രു​ന്നു.

ഇന്ന് രാ​വി​ലെ 10ന് ​എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ഡോ. ​സു​ജി​ത്ത് സ്‌​നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തും. ഓ​ണ സ​മ്മാ​ന​മാ​യി വീ​ട് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് താ​ക്കോ​ല്‍ വി​ജ​യ​ന് കൈ​മാ​റ​ണം എ​ന്നാ​ണ് ബാ​ബു​വി​ന്‍റെ ആ​ഗ്ര​ഹം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും വി​കാ​സി​ലെ പ്ര​വ​ര്‍​ത്ത​ക​രും പൂ​ർ​ണ പി​ൻ​തു​ണ​യു​മാ​യി ബാ​ബു വി​കാ​സി​നൊ​പ്പം ഉ​ണ്ട്.