ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Saturday, May 30, 2020 11:04 PM IST
ച​വ​റ : ബി​വ​റേ​ജ​സി​ന്‍റെ നീ​ണ്ട​ക​ര ഔ​ട്ട് ലെ​റ്റി​ന് നേ​രെ യു​വാ​വ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന് പ​രു​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​രാ​തി.
മ​ഹേന്ദ്രൻ പിള്ള എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് ബി​യ​ർ കു​പ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് സ്വ​ദേ​ശി അ​നു​ലാ​ലി (34)നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ മ​ദ്യ​ശാ​ല​യി​ൽ എ​ത്തി​യ അ​നു​ലാ​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള ടോ​ക്ക​ണൊ മ​റ്റു രേ​ഖ​ക​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​ക​ൾ ഒ​ന്നു​മി​ല്ലാ​തെ മ​ദ്യം ന​ൽ​കി​ല്ല എ​ന്ന് പ​റ​ഞ്ഞു ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ മു​ന്നോ​ടെ എ​ത്തി മ​ദ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു . തു​ട​ർ​ന്ന് യു​വാ​വ് അ​ക​ത്ത് ക​ട​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ക്ര​മി​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​തി​നും ജോ​ലി ത​ട​സ​പെ​ടു​ത്തി​യ​തി​നു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.