പന്മനയിൽ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ
Saturday, May 30, 2020 11:05 PM IST
ചവറ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ര്‍​ഡു​ക​ളി​ലനിരോധനാജ്ഞ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ത്ത​ര​വാ​യി. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങ​രു​ത്.

നി​ല​വി​ല്‍ ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. കു​ള​ത്തൂ​പ്പു​ഴ, തെ​ന്‍​മ​ല, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും 144 പ്ര​കാ​ര​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഓ​റ​ഞ്ച് സോ​ണി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ള​വു​ക​ളോ​ടെ​യും താ​ഴെ​പ്പ​റ​യു​ന്ന ഉ​പാ​ധി​ക​ളോ​ടെ​യും തു​ട​രും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ നി​ര്‍​വ​ച​ന​ത്തി​ല്‍ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മൂ​ന്നു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ്യ​ക്തി​ക​ള്‍ ത​മ്മി​ല്‍ കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​റെ​ങ്കി​ലും അ​ക​ലം പാ​ലി​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രേ സ​മ​യം ര​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. വ​ഴി​യോ​ര ക​ച്ച​വ​ടം, ചാ​യ​ക്ക​ട​ക​ള്‍, ജ്യൂ​സ് സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാത്രി ഏ​ഴു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. പ്ലാ​ന്‍റേ​ഷ​ന്‍, നി​ര്‍​മാ​ണ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. വീ​ടു​ക​ള്‍ തോ​റും ക​യ​റി ഇ​റ​ങ്ങി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​യും നി​രോ​ധി​ച്ചു.