ബാ​രി​ക്കേ​ഡു​ക​ള്‍ ന​ല്‍​കി
Sunday, May 31, 2020 10:29 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റൂ​റ​ല്‍ ജി​ല്ല​യി​ലേ​ക്ക് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബാ​രി​ക്കേ​ഡു​ക​ള്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് നി​ര്‍​മ്മി​ച്ച് ന​ല്‍​കി. ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബാ​രി​ക്കേ​ഡു​ക​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കി​യ​ത്.
റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ജോ​ര്‍​ജ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് ബാ​രി​ക്കേ​ഡു​ക​ള്‍ കൈ​മാ​റി. ബാ​ങ്ക് കൊ​ട്ടാ​ര​ക്ക​ര ബ്രാ​ഞ്ച് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സു​രേ​ഷ്കു​മാ​ർ, മാ​നേ​ജ​ര്‍ ജി​ഹു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.