കെ​എം​എം​എ​ല്ലി​ൽ ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റാ​നു​ള്ള ശ്ര​മം: പി. ജ​ർ​മി​യാ​സ്
Monday, June 1, 2020 10:07 PM IST
ച​വ​റ: തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്ണി​ൽ പൊ​ടി ഇ​ട്ടു​കൊ​ണ്ട് കെ​എം​എം​എ​ൽ സ്പോ​ഞ്ച് പ്ലാ​ന്‍റി​ലും എം​എ​സ് യൂ​ണി​റ്റി​ലും അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും ശ്ര​മം എ​ന്തു വി​ല​കൊ​ടു​ത്തും ത​ട​യു​മെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജെ​ർ​മി​യാ​സ്.

ച​വ​റ ടൈ​റ്റാ​നി​യം ഫാ​ക്ട​റി പ​ടി​ക്ക​ൽ ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​എം​എം​എ​ൽ ക​മ്പ​നി​യി​ലെ ലാ​പ്പ തൊ​ഴി​ലാ​ളി​ക​ളെ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ ആ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

വ​ർ​ഷം​തോ​റും കോ​ടി​ക​ളു​ടെ ലാ​ഭം കൊ​യ്യു​ന്ന ച​വ​റ കെ​എം​എം​എ​ൽ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് വേ​ണ്ടി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ പൊ​ന്മ​ന​യി​ലെ​യും കോ​വി​ൽ​ത്തോ​ട്ട​ത്തെ​യും നി​വാ​സി​ക​ളു​ടെ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​തെ​യും, ചി​റ്റൂ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ​യും വ്യ​വ​സാ​യ വ​കു​പ്പ് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ക​ടു​ത്ത വ​ഞ്ച​ന​യാ​ണ് കാ​ട്ടു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​മ്പ​നി​ക്ക് വ​ർ​ഷം​തോ​റും ലാ​ഭ​വി​ഹി​തം വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ക​മ്പ​നി​യി​ൽ നി​ന്നും ദു​രി​ത​വും അ​വ​ഗ​ണ​ന​യും മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണി​ൽ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബാ​ബു.​ജി. പ​ട്ട​ത്താ​നം, പൊ​ന്മ​ന നി​ഷാ​ന്ത്, മോ​ഹ​ൻ കോ​യി​പ്പു​റം, സി ​ആ​ർ സു​രേ​ഷ്, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, കി​ഷോ​ർ അ​മ്പി​ലാ​ക്ക​ര, ഗോ​പ​ൻ പാ​ല​യ്ക്ക​ൽ, നി​ഷാ സു​നീ​ഷ്, ഷാ ​ക​റു​ത്തേ​ടം, സു​ധാ​ക​ര​ൻ, ഇ.​ജോ​ൺ, ഇ​ട​പ്പ​ള്ളി​കോ​ട്ട രാ​ജേ​ഷ്, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, ന​വാ​സ് കൂ​ഴം​കു​ളം, അ​മീ​ർ, ലി​ജി​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.