ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ചൂ​ടു​പാ​ല്‍ കു​ടി​ച്ച് ലോ​ക ക്ഷീ​ര​ദി​നാ​ച​ര​ണം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 2, 2020 10:29 PM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളു​മൊ​ത്ത് ചൂ​ടു​പാ​ല്‍​കു​ടി​ച്ച് ലോ​ക​ക്ഷീ​ര​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി കെ ​രാ​ജു. ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍റെ​യും മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. കോ​വി​ഡ് അ​ന​ന്ത​ര ജീ​വി​ത​ത്തി​ന് താ​ങ്ങാ​യി സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ല്‍ വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നാ​ല് വ​ര്‍​ഷ​മാ​യി പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട് . നാ​ലു വ​ര്‍​ഷം മു​മ്പ് ആ​റ് ല​ക്ഷം ലി​റ്റ​ര്‍ പാ​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് മി​ല്‍​മ വാ​ങ്ങി​യി​രു​ന്ന​പ്പോ​ള്‍ അ​ത് ഒ​ന്നേ​കാ​ല്‍ ല​ക്ഷ​മാ​യി കു​റ​ക്കാ​ന്‍ സാ​ധി​ച്ചു. ഇ​തേ​സ​മ​യം ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​ക്ക് വി​ല്‍​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തൊ​ട്ട​ടു​ത്ത ക്ഷീ​ര ക​ര്‍​ഷ​ക​നി​ല്‍ നി​ന്ന് പാ​ല്‍ വാ​ങ്ങാ​നും സം​സ്ഥാ​ന വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ഭാ​വ​ന ചെ​യ്ത ക്ഷീ​ര​ദൂ​ത് മൊ​ബൈ​ല്‍ ആ​പ്പ് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ എം. ​ആ​ര്‍. ശ​ശീ​ന്ദ്ര​നാ​ഥ് പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍റെ സ​മ്മാ​ന​മാ​യി ഗാ​ന്ധി​ഭ​വ​നി​ല്‍ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ന​ല്‍​കി.

മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ നെ​ടു​മ്പ​ന പി. ​അ​ന​സി​നെ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വേ​ണു​ഗോ​പാ​ല്‍ അ​നു​മോ​ദി​ച്ചു. ഐ​വി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യു​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട ര​മേ​ശ്, മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​മ​ധു, ഐ​വി​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​മു​ഹ​മ്മ​ദ് അ​സ്‌​ലം, ഐ​വി​എ മ​ണ്ണൂ​ത്തി സെ​ക്ര​ട്ട​റി ഡോ.​എ​ന്‍. എ​സ്. സു​നി​ല്‍​കു​മാ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ ജി​ല്ല ഓ​ഫി​സ​ര്‍ ഡോ. ​ഡി. സു​ഷ​മ​കു​മാ​രി, ഐ​വി​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ജേ​ക്ക​ബ്, ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി റ​ഹ്മാ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​എ​സ്. അ​മ​ല്‍​രാ​ജ്, ഗാ​ന്ധി​ഭ​വ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.