ക​ല്ലു​വാ​തു​ക്ക​ലി​ൽ വി​ദേ​ശ​മ​ദ്യ വി​ല്പ​ന തു​ട​ങ്ങി; പോ​ലീ​സ് അ​ട​പ്പി​ച്ചു
Tuesday, June 2, 2020 10:30 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ലി​ലെ ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റും ഒ​രു ബാ​ർ ഹോ​ട്ട​ലി​ന്‍റെ കൗ​ണ്ട​റും ചൊ​വാ​ഴ്ച രാ​വി​ലെ തു​റ​ന്ന് മ​ദ്യ​വി​ല്പ​ന തു​ട​ങ്ങി. എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് എ​ത്തി ര​ണ്ടും അ​ട​പ്പി​ച്ചു.
ഇ​വ ര​ണ്ടും ഹോ​ട്ട് സ്പോ​ട്ട് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. ബ​വ് കോ ​ആ​പ്പി​ൽ നി​ന്നും ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശ മ​ദ്യം വാ​ങ്ങാ​ൻ ടോ​ക്ക​ൺ ല​ഭി​ച്ച​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. ഒ​രു ടോ​ക്ക​ൺ ല​ഭി​ച്ചാ​ൽ ഇ​നി നാ​ല് ദി​വ​സം ക​ഴി​ഞ്ഞേ ടോ​ക്ക​ൺ ല​ഭി​ക്കു​ക​യു​ള്ളു. ടോ​ക്ക​ൺ ല​ഭി​ച്ച​വ​ർ​ക്ക് മാ​റ്റി കൊ​ടു​ത്തി​ട്ടു​മി​ല്ല.
കോ​വി​ഡ്- 19 രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​മാ​കെ ജി​ല്ലാ ക​ള​ക്ട​ർ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഈ ​പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പു​റം, മേ​വ​ന​ക്കോ​ണം, ന​ട​യ്ക്ക​ൽ, ക​ല്ലു​വാ​തു​ക്ക​ൽ എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​യി ഹോ​ട്ട്സ് പോ​ട്ട് പു​തു​ക്കി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ബാ​റും വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല​യും ഈ ​പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ന്നും എ​ക്സൈ​സി​ന് സ്ഥ​ല നി​ർ​ണ​യ​ത്തി​ൽ സം​ഭ​വി​ച്ച പാ​ളി​ച്ച​യാ​യി​രി​ക്കും അ​നു​മ​തി ന​ല്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​രി​പ്പ​ള്ളി​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ കൗ​ണ്ട​ർ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. ഇ​ത് ഹോ​ട്ട്സ്പോ​പോ​ട്ട് പ​രി​ധി​ക്ക് പു​റ​ത്താ​ണ്.