യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Wednesday, June 3, 2020 10:37 PM IST
കൊ​ല്ലം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം ടൗ​ണ്‍ അ​തി​ർ​ത്തി​യി​ൽ കോ​തേ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.
സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ വി​രോ​ധ​ത്തെ തു​ട​ർ​ന്ന് കോ​തേ​ത്ത് ന​ഗ​ർ 50 ൽ ​താ​മ​സി​ക്കു​ന്ന ഉ​ദ​യ​കി​ര​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ശ്രാ​മം ല​ക്ഷ്മ​ണ​ന​ഗ​ർ 31 ൽ ​മൊ​ട്ട വി​ഷ്ണു എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു, ല​ക്ഷ്മ​ണ ന​ഗ​ർ 64 ൽ ​പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ദീ​പു എ​ന്ന് വി​ളി​ക്കു​ന്ന ജി​തി​ൻ, കി​ളി​കൊ​ല്ലൂ​ർ ചേ​രി​ക്ഷേ​ത്ര​ന​ഗ​ർ 63 ൽ ​ശം​ഭു എ​ന്ന് വി​ളി​ക്കു​ന്ന ശ​ര​ണ്‍, ഉ​ളി​യ​ക്കോ​വി​ൽ ന​ഗ​ർ മൂ​ന്നി​ൽ പാ​രി​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്റ​തി​ൽ പ​ട്ട​രു​വി​ഷ്ണു എ​ന്നു​വി​ളി​ക്കു​ന്ന വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചു. കൊ​ല​ചെ​യ്യ​പ്പെ​ട്ട ഉ​ദ​യ​കി​ര​ണ്‍ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഒ​ന്നാം പ്ര​തി​യാ​യ മൊ​ട്ട വി​ഷ്ണു പ​രി​ക്കു​ക​ൾ​പ​റ്റി ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മൊ​ട്ട​വി​ഷ്ണു കാ​പ്പ ആ​ക്ട് പ്ര​കാ​രം മു​ൻ​പ് മൂ​ന്ന് ത​വ​ണ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ട ് മാ​സം മു​ന്പാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി.​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം എ​സി​പി പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, എ​സ്ഐ മാ​രാ​യ രാ​ജേ​ഷ,് ബി​ജു, സു​ജി​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​നി​ൽ​കു​മാ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ ജ​യ​കു​മാ​ർ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി ​ജെ​റോം, മ​നു, സീ​നു, സ​ജു, റി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, എ​സ്ഐ മാ​രാ​യ രാ​ജേ​ഷ,് ബി​ജു, സു​ജി​ത്ത്, രാ​ജ്മോ​ഹ​ൻ, എ​എ​സ്ഐ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.