അ​ഞ്ച​ല്‍, ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ അ​ട​ച്ചു​പൂ​ട്ട​ല്‍
Thursday, June 4, 2020 10:32 PM IST
അ​ഞ്ച​ല്‍: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ണ്ടെ​യിൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച​ല്‍, ക​ട​യ്ക്ക​ല്‍, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ​ട്ടി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ല ക​ള​ക്ട​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെയിൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്ത​ത്.

അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ ത​ന്നെ ജി​ല്ല റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് മൂ​ന്നു പ​ഞ്ച​യ​ത്തു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ എ​ത്തി​ച്ച് അ​ട​ച്ചു. പ്ര​ധാ​ന ക​വ​ല​ക​ളി​ല്‍ എ​ല്ലാം പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി. ഒ​പ്പം ത​ന്നെ ഉ​ച്ച​ഭാ​ഷി​ണി വ​ഴി​യു​ള്ള മു​ന്ന​റി​യി​പ്പും പോ​ലീ​സ് ന​ല്‍​കി​വ​രു​ന്നു​ണ്ട്. അ​ട​ച്ചു​പൂ​ട്ട​ല്‍ പ്രഖ്യാ​പി​ച്ച​തോ​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഓ​യി​ല്‍​പാം ആ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ത​ന്നെ അ​ട​ച്ചു. ഇ​വ തു​റ​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം പോ​ലീ​സ് ന​ല്‍​കി​.

അ​തി​ര്‍​ത്തി​ക​ളി​ല്‍ 24 മ​ണി​ക്കൂ​ര്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളെ​യോ ജ​ന​ങ്ങ​ളെ​യോ ഇ​വി​ടേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​​ങ്ങ​ള്‍ അ​ല്ലാ​തെ മ​റ്റൊ​ന്നും തു​റ​ക്കാ​നോ ഓ​ട്ടോ ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നോ പാ​ടി​ല്ല. ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തോ​ടെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബാ​ങ്കു​ക​ള്‍ അ​ട​ക്കം പോ​ലീ​സ് അ​ട​പ്പി​ച്ചു. രാ​ത്രി​യി​ല്‍ എ​ത്തി​യ ഉ​ത്ത​ര​വ് ആ​യ​തി​നാ​ല്‍ ത​ന്നെ അ​റി​യാ​തെ നി​ര​വ​ധി​പേ​ര്‍ ഇ​ന്ന​ലെ ക​വ​ല​ക​ളി​ലും മ​റ്റു​മാ​യി ഇ​റ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​രെ​യെ​ല്ലാം പോ​ലീ​സ് വി​വി​ധ പി​ക്ക​റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ച്ച് തി​രി​ച്ച​യ​ച്ചു. നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ന്നെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ആ​റു ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.